കനത്ത മഴ; ആറന്മുള വള്ളസദ്യ രണ്ടുദിവസത്തേക്ക് ഒഴിവാക്കി.

 

കനത്ത മഴയെ തുടർന്ന് ആറന്മുള വള്ളസദ്യ ഒഴിവാക്കി. നാളെയും മറ്റന്നാളുമുള്ള വള്ളസദ്യകളാണ് പൂർണമായും ഒഴിവാക്കിയത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വള്ളസദ്യകളും ഒഴിവാക്കിയിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് പകരം തീയതി പിന്നീട് തീരുമാനിക്കും.


അതേസമയം, കഴിഞ്ഞ ദിവസവും വള്ളസദ്യ മാറ്റിവച്ചിരുന്നു. മഴയും വെള്ളപ്പൊക്കവും കാരണം ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രമാണ് നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു. ശനിയാഴ്ച 11 വള്ളസദ്യ വഴിപാടുകളാണ് ഉണ്ടായിരുന്നതെങ്കിലും ചടങ്ങ് മാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ 10 വള്ളസദ്യ വഴിപാടുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അവയെല്ലാം മാറ്റിവയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.



Post a Comment

0 Comments