ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഫീൽഡിങ് പരിശീലകനായി ശുഭദീപ് ഘോഷിനെ തെരഞ്ഞെടുത്തു. ആഭ്യന്തര ക്രിക്കറ്റിൽ അസ്സാമിനെയും റെയിൽവേസിനെയും പ്രതിനിധീകരിച്ചിട്ടുള്ള ഘോഷ് ടി ദിലീപിന് പകരക്കാരനായാണ് എത്തുക. അൻപത്തിയേഴുകാരനായ ഘോഷിനു നിലവിൽ ശ്രീലങ്കൻ പരമ്പര വരെയുള്ള ചുമതല മാത്രമാണ് നൽകിയിട്ടുള്ളത്. മുൻപ് അസം ടീമിന്റെ മുഖ്യ പരിശീലകനായും അനുഭവ പരിചയമുള്ള വ്യക്‌തിയാണ് ഘോഷ്. ഗൗതം ഗംഭീർ മുഖ്യ പരിശീലകനായുള്ള ടീമിൽ ഘോഷിനെ കൂടാതെ സീതാൻഷു കോട്ടക് , മോർനെ മോർക്കൽ എന്നീ പരിശീലകർ കൂടി ഉണ്ട്.ശ്രീലങ്കക്കെതിരെയുള്ള രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെ സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലുമാണ് നടക്കുക.ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ വെറ്ററൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഓൾ റൗണ്ടർ സാരാംശ് ജെയ്ൻ, ഗുർനൂർ ബ്രാർ എന്നിവർക്ക് ഇടം കിട്ടി.



.gif)



0 Comments