കണ്ണൂർ: മഹിള കോൺഗ്രസ്സ് ജില്ല കമ്മിറ്റി നടത്തിയ ഓണാഘോഷ പരിപാടികള്‍ ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിന്റെ അധ്യക്ഷതയില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജയില്‍ ഉപദേശക സമിതിയില്‍ അംഗമായ ജില്ല ജനറല്‍ സെക്രട്ടറി ഉഷ അരവിന്ദ്, കര്‍ഷക അവാര്‍ഡ് ജേതാവായ ഷിനോ പാറക്കല്‍ എന്നിവരെ അനുമോദിച്ചു. വിവിധ കലാപരിപാടികളും ഓണകളികളും അരങ്ങേറി. ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്തു ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മ വാർഷിക ദിനത്തോടനുബന്ധിച്ചു അനുസ്മരണ സന്ദേശം നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ അത്തായി പദ്മിനി, ഇ പി ശ്യാമള, നസീമ ഖാദർ, ജില്ല വൈസ് പ്രസിഡന്റ് മാരായ ധനലക്ഷ്മി പി വി, ഷർമിള എ, ചന്ദ്രിക പി വി, ബ്ലോക്ക് പ്രസിഡന്റ് മാരായ ഉഷാകുമാരി കെ, ചഞ്ചലക്ഷി പി വി, ബീന വട്ടക്കണ്ടി, പ്രിയ പി വി അജിത ശ്രീനിവാസൻ, പദ്മജ എൻ പി, പ്രമീള രാജൻ തുടങ്ങിയവർ സംസാരിച്ചു.

.gif)


0 Comments