നേപ്പാളിലെ പ്രളയക്കെടുതി; അടിയന്തര സഹായവുമായി ഇന്ത്യ


പ്രളയക്കെടുതി രൂക്ഷമായ നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. പ്രളയബാധിതർക്കായി 10 ടൺ അവശ്യ വസ്തുക്കളും വൈദ്യസഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനം നേപ്പാളിലേക്ക് തിരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി സി-17, സി-130 എന്നീ വിമാനങ്ങളും വ്യോമസേന വിന്യചിച്ചിട്ടുണ്ട്. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്കും ആളുകളെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിനുമായി പ്രത്യേക ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.



Post a Comment

0 Comments