സംഗീതലോകത്തിന്റെ അനശ്വര നാദം; എം എസ് സുബ്ബുലക്ഷ്മി 110-ാം ജന്മവാർഷികം


‘കൗസല്യ സുപ്രജ രാമ പൂർവ സന്ധ്യ പ്രവർത്തതെ’… ഈ തലമുറയിലെ ആളുകൾക്കുവരെ സുപരിചിതമായ ഒന്നാണ് ഈ വെങ്കിടേശ സുപ്രഭാതം. 1963ലാണ് എം എസ് സുബ്ബുലക്ഷ്മി ആലപിച്ച വെങ്കിടേശ സുപ്രഭാതം പുറത്തിറങ്ങുന്നത്. ഏറ്റവും കൂടുതൽ പ്രചാരണം ലഭിച്ചതും ഈ പതിപ്പിനുതന്നെയാണ്. തലമുറകൾ ഒരുപാട് പിന്നിട്ടിട്ടും ആരാധകർ ഇന്നും ചേർത്തുപിടിക്കുന്ന ​ഗായികയാണ് സുബ്ബലക്ഷ്മി എന്നതി​ന്റെ ഉത്തമ ഉദാഹരണമാണിത്. ‘വൃന്ദാവനത്തിലെ തുളസി’ എന്ന് ​ഗാന്ധിജി വിഷേശിപ്പിച്ച എം എസ് സുബ്ബലക്ഷ്മി എന്ന എം എസ്. അതേ, നെഹ്റുവി​ന്റേയും ​ഗാന്ധിജിയുടേയും അടക്കം പ്രിയപ്പെട്ട ​ഗായിക കൂടിയായിരുന്നു സുബ്ബുലക്ഷ്മി. മരിച്ച് 22 വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ​ഗാനങ്ങൾ നമ്മൾ ഇന്നും ചേർത്തുനിർത്തുന്നു. 1916 സെപ്റ്റംബർ 16ന് മധുരയിലാണ് ജനനം. അമ്മ ഷൺമുഖവടിവുവിൽനിന്നാണ്‌ സുബ്ബുലക്ഷ്മി സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. അമ്മയിൽ നിന്നും പകർന്നുകിട്ടിയ കഴിവ് വെച്ച് സം​ഗീത ലോകത്തേക്ക് കയറിവന്ന സുബ്ബലക്ഷ്മി ഏഴോ എട്ടോ വയസുള്ളപ്പോൾ തന്നെ പൊതുവേദിയിൽ പാടിതുടങ്ങിയിരുന്നു. ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു സുബ്ബുലക്ഷ്മിയുടെ കുട്ടിക്കാലം. ദേവദാസിയുടെ മകളായുള്ള ജനനം, അച്ഛന്റെ താങ്ങില്ലാത്ത ബാല്യം, ഏറെ ചെറുപ്പത്തിലെ തന്റെ സഹോദരികളുടെ മരണം. ഇത്തരത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ നിറഞ്ഞതായിരുന്നു അവരുടെ ബാല്യം. എന്നാൽ, ഇതൊന്നും എം എസ് എന്ന സംഗീതജ്ഞയെ തളർത്തിയില്ല. മകളുടെ കഴിവിലുള്ള വിശ്വാസം കാരണം മദ്രാസിലേക്ക് ആ അമ്മയും മകളും ചേക്കറി. അവരുടെ ജീവിതത്തിൽ അത് വഴിത്തിരിവാവുകയും ചെയ്തു. സിനിമാനിർമാതാവും ഗായകനുമായ കൽക്കി സദാശിവത്തെ കണ്ടുമുട്ടിയതും സുബ്ബുലക്ഷ്മിയുടെ സം​ഗീതജീവിതത്തെ മാറ്റിമറിച്ചു. പിന്നീട് 1940ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അമ്മയുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. മാഗ്‌സാസെ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ ​ഗായികയായ സുബ്ബുലക്ഷ്മിക്ക് പദ്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭജഗോവിന്ദം, വിഷ്ണുസഹസ്രനാമം എന്നിവയും എംഎസിന്റെ ഇന്നും സുപരിചിതമായ ​ഗാനങ്ങളാണ്. നിരവധി ആരാധകരുള്ള ​ഗായിക കൂടിയായിരുന്നു എം എസ്. ഐക്യരാഷ്ട്ര സഭയിൽ പാടാൻ ഭാ​ഗ്യം ലഭിച്ച ​ഗായികയാണവർ എന്നുകൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. അതേസമയം, എം എസ് സുബ്ബുലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരാൻ പോകുകയാണ്. രശ്മിക മന്ദാനയാണ് സുബ്ബലക്ഷ്മിയായി നമുക്ക് മുമ്പിൽ എത്തുന്നത്. അവരുടെ ജന്മദിനമായ ഇന്ന് വൈകിട്ടോടെ ചിത്രത്തി​ന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.



Post a Comment

0 Comments