ഏഷ്യൻ ​ഗെയിംസ് വനിതാ ഹോക്കി: ഇന്തോനേഷ്യൻ വലയിൽ 17 എണ്ണം അടിച്ചുകയറ്റി ഇന്ത്യ, വീണ്ടും ഹാട്രിക്കുമായി കളം നിറഞ്ഞ് ദീപിക.

 

ഏഷ്യൻ ​ഗെയിംസ് വനിതാ ഹോക്കിയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും എതിരാളികളുടെ വല നിറച്ച് ഇന്ത്യൻ ടീം. ഇന്തോനേഷ്യയെ ഒന്നിനെതിരെ 17 ​ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ തകർത്തു വിട്ടത്. ഉസ്‌ബെക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 19 ​ഗോളുകൾക്ക് തകർത്തതിന് പിന്നാലെയാണ് ഇന്തോനേഷ്യയ്ക്കെതിരെയും ഇന്ത്യയുടെ ആധികാരിക ജയം.

ഉസ്‌ബെക്കിസ്ഥാനെതിരെ എട്ടു ​ഗോളുമായി കളം നിറഞ്ഞ ദീപിക സെഹ്‌റാവത്ത് ഇന്നും ഹാട്രിക്ക് നേടി (8, 28, 40 മിനിറ്റുകളിൽ) വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ദീപികയെ കൂടാതെ റുതുജ പിസാലും (15, 20, 38) നവ്നീത് കൗറും (35, 56, 57) ഇന്ത്യയ്ക്ക് വേണ്ടി ഹാട്രിക്ക് കുറിച്ചു. സുനലിത ടോപ്പോ (11, 30), ലാൽറംസിയാമി (12, 16), സാക്ഷി റാണ (25, 57) ഇരട്ട ​ഗോളുകളുമായി തിളങ്ങിയപ്പോൾ സാലിമ ടേട്ടെ (35), ഇഷിക ചൗധരി (36) എന്നിവർ ​ഒരോ ​ഗോൾ വീതവും നേടി. ഇന്തോനേഷ്യയ്ക്കായി 32-ാം മിനിറ്റിൽ ഇന്നെസ് അദിയത ആശ്വസ​ഗോൾ കുറിച്ചു.



Post a Comment

0 Comments