റിവർവ്യൂ പോയിന്റിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു


ഇരിട്ടി നഗരസഭ 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന സ്വച്ചത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രമായ എടുക്കാനും റിവർവ്യൂ പോയിന്റിൽ  ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ വി വിനോദ് കുമാർ ക്ലിനിംങ്ങ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ കെ ഷൈജു സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ കെ സോയ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ധനിഷ പി, ജിഷ പി.വി എന്നിവർ സംസാരിച്ചു. കൗൺസിലർമാർക്ക് പുറമെ ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്വച്ഛത ഹി സേവയുടെ ഭാഗമായി മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.



Post a Comment

0 Comments