യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ ഹാട്രിക് കിരീടം മോഹവുമായി കളത്തിലറങ്ങിയ ബലറൂസിന്റെ അരിന സബലേങ്കയെ തകർത്ത് കസാഖിസ്ഥാന്റെ എലേന റിബാകിന. ലോക ഒന്നാം നമ്പറിനെ വീഴ്ത്തി കരിയറിലെ കന്നി യുഎസ് ഓപ്പൺ കിരീടം റിബാകിന സ്വന്തമാക്കിയത്. മൂന്ന് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റിബാകിനയുടെ കിരീടം. 6-4, 5-7, 6-2 എന്നിങ്ങനെയാണ് കലാശ പോരിലെ സ്കോർ. ലോക റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവരുടെ പോരാട്ടം കൂടിയായിരുന്നു യുഎസ് ഓപ്പൺ ഫൈനൽ. ആദ്യ സെറ്റിന്റെ തുടക്കത്തിൽ സബലേങ്ക ആധിപത്യം സ്ഥാപിച്ചെങ്കിലും ശക്തമായ തിരിച്ചിവരവിലൂടെ റിബാകിന സ്വന്തമാക്കുകയായിരുന്നു. എന്നാൽ രണ്ടാം സെറ്റിലെ വാശിയേറിയ പോരാട്ടത്തിൽ സബലേങ്ക മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് നടന്ന അവസാന സെറ്റ് റിബാകിന അനായാസം സ്വന്തമാക്കിയതോടെ കരിയറിലെ കന്നി യുഎസ് ഓപ്പൺ കിരീടം ചേർത്തുപ്പിടിച്ചു. ജയത്തോടെ ലോക ഒന്നാം നമ്പർ പദവിയും കസാഖിസ്ഥാൻ താരം സ്വന്തം പേരിലാക്കി. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും റിബാകിന നേടിയിരുന്നു. മുൻപ് 2022ൽ വിംബിൾഡൺ കിരീടവും നേടിയ താരത്തിൻ്റെ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം കൂടിയായിരുന്നിത്. കരിയർ സ്ലാം എന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ ഫ്രഞ്ച് ഓപ്പൺ കിരീടമാണ് റിബാകിനയുടെ ലക്ഷ്യം.




0 Comments