കടൽ ക്ഷോഭിച്ചോ? 240 യാത്രക്കാരുമായി പുറപ്പെട്ട ഇന്തോനേഷ്യൻ കപ്പലിന് എന്തുസംഭവിച്ചു


240 യാത്രക്കാരുമായി പുറപ്പെട്ട ഇന്തോനേഷ്യൻ കപ്പൽ ജാവ കടലിൽ കാണാതായെന്ന് റിപ്പോർട്ടുകൾ. വി​ർ​ഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലാണ് കാണാതായത്. കപ്പലിനായുള്ള തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. കിഴക്കൻ ജാവയിൽ നിന്ന് ദക്ഷിണ കലിമന്തൻ പ്രവിശ്യയിലേക്ക് പോകുന്നതിനിടയിലാണ് കപ്പൽ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ 10.13ന് സുരബായിയിൽ നിന്ന് പുറപ്പെട്ട കപ്പലുമായി ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബന്ധം നഷ്ടമാകുകയായിരുന്നു. മോശം കാലാവസ്ഥ നേരിട്ടതായി കപ്പലിലുണ്ടായിരുന്നവർ കമ്പനിയെ അറിയിച്ചിരുന്നു. കപ്പൽ മോശം കാലാവസ്ഥയിലാണെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കപ്പലിന്റെ ഓപ്പറേറ്റർ സംഭവം അധികാരികളെ അറിയിച്ചിരുന്നുവെന്ന് സെർച്ച് ആൻഡ് റെസ്‌ക്യൂ ഓഫീസിന്റെ തലവനായ ഐ പുട്ടു സുഡയാന വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തുടർന്നാണ് രക്ഷാപ്രവർത്തകർക്ക് വിവരം ലഭിച്ചത്. ബഞ്ചാർമാസിൻ തുറമുറത്ത് നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ ജാവ കടലിൽ വച്ചാണ് അവസാന സി​ഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതുവരെ ആളപായമോ അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കപ്പിലിലുണ്ടായിരുന്നവർ സുരക്ഷിതമാണെന്നാണ് പ്രതീക്ഷയിലാണ് അധികൃതർ. ഇന്തോനേഷ്യയിൽ കടൽ മാർ​ഗമുള്ള യാത്രയ്ക്കിടയിൽ കാലാവസ്ഥ മോശമാകുന്നത് പതിവാണ്. കഴിഞ്ഞ മാസങ്ങളിലും സമാനമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.



Post a Comment

0 Comments