കൊഴിഞ്ഞാമ്പാറ കൊലപാതകം: ‘കുട്ടികളെ കൊലപ്പെടുത്തിയത് മോഡലിംഗ് പഠിക്കാൻ വേണ്ടി’; അമ്മ നിവേദ്യയുടെ മൊഴി.

 

കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ ടാങ്കിൽ മരിച്ച സംഭവത്തിൽ അമ്മ നിവേദ്യയുടെ മൊഴി വിവരങ്ങൾ പുറത്ത്. കുട്ടികളെ കൊലപ്പെടുത്തിയത് മോഡലിംഗ് പഠിക്കാൻ വേണ്ടിയാണെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സ്വാതന്ത്ര്യമായി ജീവിക്കാൻ വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും നിവേദ്യയുടെ മൊഴിയിൽ‌ പറയുന്നു.കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന് അയല്‍വാസികളും ബന്ധുക്കളും സൂചന നല്‍കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ നിവേദ്യ ശ്രദ്ധിച്ചിരുന്നില്ല. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടായിരുന്നുവെന്നും അയൽവാസികൾ മൊഴി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ നടത്തും.നിവേദ്യ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരനായ റോബിൻ എന്നിവരെയാണ് സിമൻ്റ് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് വീടിന് മുന്നിലെ കുളിമുറിയിലെ സിമൻ്റ് ടാങ്കിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിവേദ്യയുടെ അറസ്റ്റ് ചെയ്ത് കൊലപാത കുറ്റം ചുമത്തി. ആദ്യം കുട്ടികൾ അബദ്ധത്തിൽ വീണു മരിച്ചതാണെന്നായിരുന്നു പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ നിവേദ്യയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.



إرسال تعليق

0 تعليقات