കാനഡയിലെ ക്യുബെക്കിൽ സ്വകാര്യ ഹെലികോപ്റ്റർ തകർണുവീണ് നാല് പേർ മരിച്ചു. മോൺട്രിയലിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സെയ്ന്റ്-ബ്രിഗിഡ്-ഡി-ഐബെർവിൽ എന്ന ചെറിയ പട്ടണത്തിലാണ് അപകടമുണ്ടായത്. ക്യുബെക്ക് പ്രൊവിൻഷ്യൽ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക സമയം 2:30ഓടെയാണ് അപകടം. തുടർന്ന് നടത്തിയ പരിശോധനയിൽ തീപിടിച്ച നിലയിൽ ഹെലികോപ്റ്റർ കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും തിരിച്ചറിയൽ നടപടികൾക്ക് ഏതാനും ദിവസങ്ങൾ എടുത്തേക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി അടിയന്തര സന്ദേശം ലഭിച്ചതിന് പിന്നാലെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ ക്യുബെക്ക് പൊലീസിന്റെ മേജർ ക്രൈം യൂണിറ്റും ക്രൈം സീൻ ടെക്നീഷ്യന്മാരും കാനഡയുടെ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.





0 تعليقات