മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ കളി മാറ്റി സ്പോൺസർ. തട്ടിപ്പിൽ എല്ലാം മുൻ LDF സർക്കാരിനുമേൽ കെട്ടിവച്ച്, തലയൂരാൻ റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ. സ്പെയിനിൽ പോയി AFA പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചത് മുൻകായികമന്ത്രി വി അബ്ദുറഹിമാനാണ്. സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സമീപിച്ചത് സർക്കാരാണെന്നുമാണ് GST വകുപ്പിന് ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി. തട്ടിപ്പിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാർ ശിപാർശ ചെയ്തേക്കും.ജി.എസ്.ടി വകുപ്പിന് ഓഗസ്റ്റ് 3ന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
മെസിയെ കൊണ്ടുവരാൻ എല്ലാ തീരുമാനങ്ങളും എടുത്തത് സംസ്ഥാന സർക്കാരാണ്. അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി AFA പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു സമീപിച്ചത് സർക്കാരാണ്. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാർ. രണ്ട് കളികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചു. സർക്കാരിന് വേണ്ടി പണം ചെലവാക്കാൻ തീരുമാനിച്ചത് ഗുഡ് വില്ലിന് വേണ്ടിയെന്നും
ആന്റോയുടെ മൊഴി.
അതിനിടെ അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീടിന്റെ നിർമാണവും നിബന്ധനകൾ പാലിക്കാതെയെന്ന് കണ്ടെത്തി. വൻ മദ്യശേഖരം പിടികൂടിയ വാഴവറ്റയിലെ വീടിന്റെ രണ്ടാംനില ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് നിർമിച്ചിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് എക്സൈസ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മുമ്പ് നിർമാണത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.






0 Comments