പയ്യാവൂർ: ശ്രീ മുത്തപ്പൻ്റെ ആരൂഡ സ്ഥാനമായ കുന്നത്തൂർ പാടി ശ്രീമുത്തപ്പൻ ദേവസ്ഥാനത്ത് താഴെ പൊടികളത്തിൽ പുത്തരി മഹോത്സവം നടന്നു. ഇന്ന് രാവിലെ തന്ത്രി ബഹ്മശ്രീ പേർക്കുളത്ത് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്യത്തിൽ ശുദ്ധി പുണ്യാഹം വാസ്തുബലി അഷ്ടദ്രവ്യത്തോടു കൂടിയുള്ള ഗണപതി ഹോമം എന്നിവ നടന്നു. തുടർന്ന് മുത്തപ്പനെ മലയിറക്കി പതിനൊന്നു മണിക്കുശേഷം മുത്തപ്പനെ കെട്ടിയാടുകയും ചടങ്ങുകൾക്ക് ശേഷം അരുളപ്പാടോടു കൂടി ഭക്തജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. തുടർന്ന് ഭക്തജനങ്ങൾക്ക് പുത്തരി പ്രസാദ സദ്യ കൊടുക്കുകയും ചെയ്തു . ഇന്ന് വൈകുന്നേരം ഏഴ് മണിയോടു ക പൈങ്കുറ്റി വെള്ളാട്ടം കൂടി ഉണ്ടാവുകയും ചെയ്യും. തുടർന്ന് തിങ്കളാഴ്ച രാവിലെ മറുപുത്തരി വെള്ളാട്ടം പത്ത് മണി യോടു കൂടി ഉണ്ടാവുമെന്ന ക്ഷേത്രം ട്രസ്റ്റി കുഞ്ഞിരാമൻ നായനാർ അറിയിച്ചു.




0 Comments