നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു.




 പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു.നിലവിൽ ദുബായ് ദേര മങ്കുൾ ആസ്റ്റർ ഹോസ്പിറ്റലിലാണ് മൃതദേഹം ഉള്ളത്. വയനാട് കമ്പളക്കാട് സ്വദേശിയാണ്.

ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗൾഫ് നാടുകളിലെ സംഗീത വേദികളിലെ സജീവ സാന്നിധ്യമായിരുന്നു നിസാർ വയനാട്. നാടൻ പാട്ടുകളിലും മാപ്പിളപ്പാട്ടുകളിലും തന്റേതായ ആലാപന ശൈലികൊണ്ട് ശ്രദ്ധേയനാണ് നിസാർ.

ഗാനമേളകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും നിറസാന്നിധ്യമായി വരികയായിരുന്നു അന്തരിച്ച നിസാർ. 

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.



Post a Comment

0 Comments