പാലക്കയം തട്ടിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


ആലക്കോട്: പാലക്കയം തട്ട് സന്ദർശനം കഴിഞ്ഞ് മടങ്ങിയ വിനോദസഞ്ചാരികൾ സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കോട്ടയംതട്ട് റോഡും കൈതളം റോഡും സംഗമിക്കുന്ന ഇറക്കത്തിലായിരുന്നു അപകടം. ഇരിട്ടി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ടാണ് വാഹനം അപകടത്തിൽപ്പെട്ടതെങ്കിലും, കാറിലുണ്ടായിരുന്ന യാത്രക്കാർ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.



Post a Comment

0 Comments