ബാക്കിവന്ന ചോറ് മാറ്റിവയ്ക്കേണ്ട; എണ്ണ ലേശം പോലും ഉപയോ​ഗിക്കാതെ ഹെൽത്തി പലഹാരം റെഡിയാക്കാം


ചോറ് ബാക്കിവന്നാൽ നിങ്ങൾ ആദ്യം എന്താണ് ചെയ്യുക? ചിലർ അടുത്ത ദിവസത്തേക്കായി ചോറ് ഫ്രിഡ്ജിലേക്ക് മാറ്റും. മറ്റുചിലരാകട്ടെ ബാക്കിവന്ന ചോറ് പഴകിയ ഭക്ഷണത്തോടൊപ്പം തള്ളുകയും ചെയ്യും. ഈ കാര്യങ്ങളൊന്നും ചെയ്യാതെ മിച്ചം വന്ന ചോറുപയോ​ഗിച്ച് നിങ്ങളുടെ കുട്ടികൾക്ക് നാലുമണിക്ക് കൊടുക്കാൻ സാധിക്കുന്ന ഹെൽത്തിയും രുചിയൂറുന്നതുമായ ഒരു പലഹാരം തയ്യാറാക്കാം. കുറഞ്ഞ സമയം കൊണ്ട് ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചോറ്, നെയ്യ്, തേങ്ങ ചിരകിയത്, ശർക്കര പൊടിച്ചത്, കശുവണ്ടി പൊടിച്ചത്, ഏലയ്ക്ക പൊടിച്ചത് തുടങ്ങിയവയാണ് പലഹാരം തയ്യാറാക്കാനായി പ്രധാനമായും വേണ്ടത്. ആദ്യം രണ്ട് കപ്പ് ചോറ് നന്നായി അരച്ചെടുക്കണം. ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ നെയ്യൊഴിച്ച് അതിൽ അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കിയെടുക്കണം. ഇനി നേരത്തെ അരച്ചുവച്ച ചോറും മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കണം. അൽപം കശുവണ്ടി പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി ഉരുട്ടിയെടുത്താൻ പലഹാരം റെഡിയായി. കൂടുതൽ രുചിക്കായി ഈ ചോറുണ്ട ആവിയിൽ വച്ച് പാകം ചെയ്യുന്നതും നല്ലതാണ്. ഇത് നാലുമണി പലഹാരമായി ചായക്കൊപ്പം കഴിക്കാം.



Post a Comment

0 Comments