തലശ്ശേരി- ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസ് മന്ത്രി സണ്ണി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.


തലശ്ശേരി: പുതുതായി സർവീസ് തുടങ്ങിയ തലശ്ശേരി- ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് ബസിന്റെ ഫ്ലാഗ് ഓഫ്   പേരാവൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  നിഷ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ബൈജു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണി പാമ്പാടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ സുരേഷ് ചാലാറത്ത്, കെ കെ അബുജാക്ഷൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. രാത്രി 9 മണിക്ക് തലശ്ശേരിയിൽ നിന്നും പുറപ്പെട്ട് കൂത്തുപറമ്പ്, നിടുംപൊയിൽ, പേരാവൂർ, ഇരിട്ടി വഴി പുലർച്ചെ 4.30 ന് ബാംഗ്ലൂരിലും  രാത്രി 9 45 ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ അഞ്ചുമണിയോടെ തലശ്ശേരിയിലും എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.



إرسال تعليق

0 تعليقات