കൊച്ചി: ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന്റെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ നീക്കം. സ്‌പെഷല്‍ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.എഡിജിപി നേരിട്ട്അന്വേഷണ മേല്‍നോട്ടം വഹിക്കും. കൊച്ചി കമ്മിഷണറില്‍ അവിശ്വാസം രേഖപ്പെടുത്തി ഷര്‍ഷാദ്ഡിജിപിക്ക് കത്ത്നല്‍കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയിരുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കി ബുദ്ധിമുട്ടിച്ചുവെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസിനെ ദുരുപയോഗം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സിപിഐഎം പൊളിറ്റ്ബ്യൂറോയ്ക്ക് നല്‍കിയ കത്ത് എങ്ങനെ ചോര്‍ന്നു, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെല്ലാം എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തെ തന്നെ വിഷയത്തില്‍ പ്രാധമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ അന്വേഷിക്കുകയാണെങ്കില്‍ തനിക്ക് അതില്‍ വിശ്വാസമില്ലെന്നും കാണിച്ച് ഷര്‍ഷദ് വീണ്ടും ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.






0 Comments