മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് ഒരു വർഷത്തിനുള്ളിൽ സമഗ്രമായ മാറ്റവും ഒട്ടേറെ വികസനവും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സോളാർ പവർ പ്ലാന്റും പുതിയ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി വകുപ്പുമന്ത്രി അഡ്വ. സണ്ണിജോസഫ് അധ്യക്ഷത വഹിച്ചു.
കിയാൽ എം.ഡി സി.ദിനേശ്‌കുമാർ, ജില്ല കലക്ടർ പി. വിഷണുരാജ്, എം.പി മാരായ കെ. സുധാകരൻ, അഡ്വ. പി. സന്തോഷ്കുമാർ, എം.എൽ.എ മാരായ വി.കെ. സനോജ്, അഡ്വ. ടി.ഒ. മോഹനൻ, പി.കെ. പ്രവീൺ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.വി. സരള, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, വിമാനത്താവള എഞ്ചിനീയറിംഗ് വിഭാഗം തലവൻ അബ്ദുൾസലാം, കിയാൽ ഡയറക്ടർമാരായ എം.പി. ഹസ്സൻകുഞ്ഞി, അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.





0 تعليقات