തൊഴുത്തിന് തീപിടിച്ച് പശു ചത്തു, മൂന്നു പശുക്കള്‍ക്ക് പൊള്ളലേറ്റു; തീയിട്ടതാണെന്ന് സംശയം.

 

തൃശൂരില്‍ തൊഴുത്തിന് തീപിടിച്ച് പശു ചത്തു. അപകടത്തില്‍ തൊഴുത്തില്‍ ഉണ്ടായിരുന്ന മൂന്നു പശുക്കള്‍ക്കും പൊള്ളലേറ്റു. തൃശൂര്‍ വെങ്കിടങ്ങില്‍ മനക്കകടവിലാണ് സംഭവമുണ്ടായത്. അപ്പനാത്ത് സുമതി സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്താണ് കത്തിനശിച്ചത്.
തൊഴുത്തിന് തീയിട്ടതാണെന്നാണ് സംശയം. പിന്നില്‍ കഞ്ചാവ് വില്‍പനക്കാരാണെന്ന സംശയം ഉടമ പ്രകടിപ്പിച്ചു. തീപിടിത്തം ഉണ്ടാകുന്നതിന് മുന്നോടിയായി സമീപത്തെ സിസിടിവികൾ മറച്ചതായി കണ്ടെത്തിയിരുന്നു.ആളിപ്പടര്‍ന്ന തീ അണയ്ക്കാനും പശുക്കളെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നതിനിടെ സുരേന്ദ്രനും മകനും പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റാണ് തീ പൂര്‍ണ്ണമായി അണച്ചത്. സംഭവത്തില്‍ പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Post a Comment

0 Comments