'സ്വാതന്ത്ര്യം കിട്ടിയിട്ടും ഇന്ത്യയുടെ സാംസ്‌കാരിക പുനരുദ്ധാനം അപൂര്‍ണമായി അവശേഷിച്ചു.

 

നെഹ്റുവിനെ പരോക്ഷമായി വിമര്‍ശിച്ച് രാജ്‌നാഥ് സിങ്. സ്വാതന്ത്ര്യം കിട്ടിയിട്ടും ഇന്ത്യയുടെ സാംസ്‌കാരിക പുനരുദ്ധാനം അപൂര്‍ണമായി അവശേഷിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അന്ന് അധികരത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവര്‍ ഇന്ത്യയുടെ സംസ്‌ക്കാരത്തെ ചെറുതും അധമവുമായി കണ്ടുവെന്നും മതേതരത്തിന്റെ പേരില്‍ നമ്മുടെ മതത്തെ വര്‍ഗീയതയായി കണ്ടുവെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. കൊച്ചിയില്‍ നടന്ന ഒരു മൂന്ന് ദിന കോണ്‍ക്ലേവിലാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം.രാജ്യത്തിന്റെ പാരമ്പര്യത്തെ പിന്നാക്കാവസ്ഥയായും വിശ്വാസത്തെ മതഭ്രാന്തായും ഭക്തിയെ അന്ധവിശ്വാസമായും ചിത്രീകരിച്ചു. സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് അന്നത്തെ രാഷ്ട്രപതിയെ എതിര്‍ത്തു. ഇന്ത്യയുടെ മേല്‍ വികലമായ പാശ്ചാത്യ മതേതരത്വം അടിച്ചേല്‍പ്പിച്ചുവെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. ഇന്ത്യ വിക്ഷിത് ഭാരത്@2047 എന്ന ആശയത്തിലേക്ക് മുന്നേറുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.



Post a Comment

0 Comments