ഡോ. വി.മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

 

ഡോ. വി.മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍. നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഡിഎച്ച്എസിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു.സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. ആരോഗ്യ മന്ത്രിയായി കെ മുരളീധരന്‍ ചുമതലയേറ്റത്തിന് പിന്നാലെയാണ് മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീനയെ മാറ്റിയത്. മന്ത്രിയുടെ നടപടി ചോദ്യംചെയ്ത് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. അന്ന് താല്‍ക്കാലിക ചുമതല നല്‍കിയ ഡോക്ടര്‍ വി മീനാക്ഷിയും റീനയും തമ്മില്‍ കസേര തര്‍ക്കവും ഉണ്ടായി. ഹൈക്കോടതി സര്‍ക്കാറിന് അനുകൂല ഉത്തരവിറക്കിയതോടെയാണ് ഡോക്ടര്‍ വി മീനാക്ഷി താല്‍ക്കാലിക ഡയറക്ടറായി തുടര്‍ന്നത്.

സ്ഥിരം ഡയറക്ടറെ കണ്ടെത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യ ധനവകുപ്പ്, സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശയിലാണ് ഡോക്ടര്‍ വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിക്കപ്പെട്ടത്.



Post a Comment

0 Comments