സംഘപരിവാറിന്റെ നുണകളും, ഇന്ത്യ വിരുദ്ധ അജണ്ടകളെയും സംഘി അല്ലെന്ന പേരിൽ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ: പിഎസ് സഞ്ജീവ്


സംഘപരിവാറിന്റെ നുണകളും, ഇന്ത്യ വിരുദ്ധ അജണ്ടകളെയും സംഘി അല്ലെന്ന പേരിൽ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് ശ്രീജിത്ത് പണിക്കരെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. രാജ്യത്ത് സംഘപരിവാരിൻ്റെ മതവർഗീയതയുടെ രാഷ്ട്രീയത്തിൽ ഇടപ്പെടുന്ന മാരീചിക വേഷം അണിയുന്നതണോ നിങ്ങളുടെ രാഷ്ട്രീയ പ്രവർത്തനമെന്നും പിഎസ് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ശ്രീജിത്ത് പണിക്കരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ​രം​ഗത്തെത്തുകയായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. ശ്രീജിത്ത് പണിക്കർ രാഷ്ട്രീയ വിമർശനത്തിനും മറുപടി നൽകുമ്പോൾ വ്യക്തിപരമായ അധിക്ഷേപമോ അല്ലെങ്കിൽ നുണയോ നിറഞ്ഞതാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. സംഘിന്റെ നാവായി നിങ്ങളുൾപ്പെടെയുള്ളവർ മുന്നോട്ട് പോകുമ്പോൾ എസ്എഫ്ഐ രാജ്യമെമ്പാടും സമരം നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രമേശ് ചെന്നിത്തല ശ്രീജിത്ത് പണിക്കരിനെ പോലെ സംഘപരിവാർ രാഷ്ട്രീയം കേരളത്തിൽ ഒളിച്ചു കടത്തുകയാണെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടികാട്ടി.



إرسال تعليق

0 تعليقات