ബൈക്കിലെത്തി മാലകവർന്ന കേസ്; ഭർത്താവ് പിടിയിൽ.



പയ്യന്നൂർ: ബൈക്കിലെത്തി വഴിചോദിക്കാനെന്ന വ്യാജേന അടുത്തുകൂടി വൃദ്ധയുടെ ഒന്നര പവൻ്റെ മാലകവർന്ന കേസിൽ ഭർത്താവ് പിടിയിൽ, ഭാര്യ ഒളിവിൽ. ചെങ്കൽ ലോഡിംഗ് തൊഴിലാളി തായിനേരി പള്ളി ഹാജി റോഡിലെ തറമ്മൽ ഹൗസിൽ അർജുനനെ (30) യാണ് പരിയാരം പോലീസ്  പിടികൂടിയത്. ഭാര്യ തൃക്കരിപ്പൂർ സ്വദേശിനി ഹെലോയിസ രക്ഷപ്പെട്ട്ഒളിവിൽ പോയി. 

  24 ന് ഉച്ചയ്ക്ക് പുറച്ചേരി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പുറച്ചേരിയിലെ കിഴക്കേ വീട്ടിൽ സരോജിനി (72) യുടെ ഒന്നര പവൻ്റെ മാലയാണ് ദമ്പതികൾ കവർന്നത്. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾപരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. 



إرسال تعليق

0 تعليقات