ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ് രണ്ടു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. രാംനഗർ-ബസന്ത്ഗഡ് റൂട്ടിൽ ഗുല്ലി ഗാലയ്ക്കു സമീപമാണ് അപകടം നടന്നത്. പച്ചൗണ്ടിൽനിന്നു രാംനഗറിലേക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗുല്ലി ഗാലയിലെ വളവിൽ വച്ച് ഡ്രൈവറുടെ നിയന്ത്രണം വിട്ട വാഹനം റോഡിൽനിന്നു തെന്നിമാറി കൊക്കയിലേക്കു മറിയുകയായിരുന്നു. നാട്ടുകാരും പൊലിസും സ്ഥലത്തെത്തിയാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടു പേർ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പൊലിസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.




0 تعليقات