ഗ്യാനേഷ് കുമാറിൻ്റെ രാജി; ഒക്ടോബർ 23ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബർ 23 ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ എന്നിവർ പങ്കെടുക്കുന്ന എസ് ഐ ആറിനെതിരായ സിറ്റിസൺ മാർച്ചിനും സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ് എഫ് ഐയും ഡി വെെ എഫ് ഐയും സയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധം നാളെ ചെന്നൈയിൽ ആരംഭിക്കും. അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യാപേക്ഷ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇന്ന് വീണ്ടും പരിഗണിക്കും. അന്യായമായ ജൂഡീഷൽ കസ്റ്റഡിക്കെതിരെ ദില്ലി ഹൈക്കോടതിയെ സിജെപി സമീപിച്ചെങ്കിലും കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല നിരീക്ഷണം ഉണ്ടാകാത്ത സാഹചര്യത്തിൽ ഹർജി പിൻവലിച്ചിരുന്നു. ഒക്ടോബർ 13നു അറസ്റ്റിലായി ഇരുവരും ഇപ്പോഴും തീഹാർ ജയിലിൽ റിമാൻഡിൽ തുടരുകയാണ്.



إرسال تعليق

0 تعليقات