ഗ്യാനേഷ് കുമാർ വിഷയത്തിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് ദേശീയ നേതാക്കളായ ഷിബു മീരാൻ, അഹമ്മദ് സാജു എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ പി അജ്മലിന്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ജംഷീർ ആലക്കാട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കെ വി റഷീദ്, ഫവാസ് പുന്നാട്, സവാദ് പെരിയത്തിൽ, റംഷാദ് കെ പി, അസ്ലം മൗലവി, ഇ കെ ഷഫാഫ്, തറാൽ ഈസ, ശമൽ വമ്പൻ,സാദിഖ് സി കെ, ഷഹീർ പുന്നാട്, ഷംസീർ ടി, നൗഫൽ ആറളം, ഹാരിസ് പെരിയത്തിൽ തുടങ്ങിയവർ സംസാരിച്ചു.



0 Comments