ഒരു ഹായ് അയച്ച് തുടങ്ങിയ ബന്ധം'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അമൃത

 

കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയയായ നടി അമൃത നായർ വിവാഹിതായി. ബിസിനസുകാരനായ അഖിലാണ് അമൃതയുടെ ജീവിതപങ്കാളി. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അമൃതയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നതിന്റെ വീഡിയോ രാവിലെ മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ താരം തന്റെ വിവാഹത്തിന്‍റെ ചിത്രങ്ങളും വിവാഹത്തിനു മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. "പുതിയൊരു ജീവിതത്തിലേക്ക്, ഒരുപാട് സ്വപ്നങ്ങളുമായി," എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അമൃത കുറിച്ചത്.ഇളംനീല ബോർഡറുള്ള കസവ് സെറ്റ്മുണ്ടും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് കേരളീയ വധുവിന്‍റെ ലുക്കിലാണ് അമൃത വിവാഹച്ചടങ്ങിനെത്തിയത്.കഴിഞ്ഞ ഒന്നര വർഷമായി ഒളിപ്പിച്ചു വെച്ച കാര്യമാണ് എന്റെ വിവാഹം. രാവിലെ ആറ് മണിക്ക് ഗുരുവായൂര് വച്ചായിരുന്നു താലികെട്ട്. എന്റെ സുഹൃത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അഖിൽ. ഇൻസ്റ്റയിൽ വെറുതെ ഒരു ഹായ് അയച്ചതാണ്. അതിപ്പോൾ ഇവിടെ കല്യാണം വരെ എത്തി നിൽക്കുന്നു. ആദ്യം റജിസ്റ്റർ വിവാഹത്തിനാണ് ഞങ്ങൾ പദ്ധതിയിട്ടിരുന്നത്. പക്ഷേ അമ്മയ്ക്ക് ഒരേ നിർബന്ധമായിരുന്നു ഗുരുവായൂർ തന്നെ വിവാഹം നടത്തണമെന്നത്. മറ്റ് ആഘോഷങ്ങളൊന്നുമില്ല. ലളിതമായ വിവാഹമാണ്" എന്നാണ് വിവാഹശേഷം അമൃത മാധ്യമങ്ങളോട് പറഞ്ഞത്.കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായർ.


Post a Comment

0 Comments