ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ്; പ്രതിഷേധ കൂട്ടായ്മയുമായി പിഎസ് സി ജീവനക്കാർ


കണ്ണൂർ:

പ്ലാനിങ് ബോർഡ്‌ ചീഫ് തസ്തികയുടെ പരീക്ഷാ മൂല്യനിർണായത്തിലെ സാങ്കേതിക പിഴവിനെ അഴിമതിയും ക്രമക്കേടുമായി പ്രചരിപ്പിച്ച്‌ പിഎസ്‌സി ജീവനക്കാരെ വേട്ടയാടുന്ന യുഡിഎഫ്‌ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എസ് സി ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പി എസ് സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ അഴിമതി നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഔദ്യോഗിക കൃത്യ നിർവഹണത്തിലെ വീഴ്ചകൾക്ക് വകുപ്പുതല നടപടിയെടുക്കുന്നതിന്‌ പകരം ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്തത്‌ തെറ്റായ നടപടിയാണ്‌. ജോലിയുടെ ഭാഗമായുണ്ടാകുന്ന പിഴവുകളുടെ പേരിൽ കിരാത നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പി സതീഷിനും ആർ ഹരിക്കുമെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്‌. ധർണ യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ വി സുനുകുമാർ ഉദ്ഘാടനം ചെയ്തു. പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി പി വിപിൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ വി മനോജ്‌ കുമാർ, സെക്രട്ടറി എൻ ജി ജനീഷ്, ട്രഷറർ കെ പി ദുർഗ ശ്രീധർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments