ഖത്തറിൽ അസുഖബാധിതയായി ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു.

 

ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു. തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ആണ് മരണപ്പെട്ടത്. കടുത്ത അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി കുട്ടി ഖത്തറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഫയ സബീജ് ആണ് മാതാവ്. അസ് വ, ദിയ, നൈറ എന്നിവർ സഹോദരിമാരാണ്. മൂന്നര വയസ്സുകാരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് കുടുംബവും ബന്ധുക്കളും.

ഇന്നലെ രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം അബൂഹമൂർ മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരവും സംസ്കാര ചടങ്ങുകളും നടന്നു. ബന്ധുക്കളും പ്രവാസി മലയാളികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.



إرسال تعليق

0 تعليقات