പഞ്ചാബി കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്നറിയപ്പെടുന്ന മധുസൂദൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച ആയിരുന്നു സംഭവം. പഞ്ചാബ് അമൃത്‍സർ, സിരിവെന്നലയിൽ വൈകിട്ട് റോഡിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് സന്ധുവിനെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നലെന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മേക്കപ്പും ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പോഡ്കാസ്റ്റുകളിൽ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു സന്ധു. ഇതിന്റെ പേരിൽ ഇയാൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് സൈബർ ആക്രണങ്ങളും ഉണ്ടായിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. എന്നാലും കൊലപാതകത്തിന് പിന്നാലെ ‘Goldie Dhillon’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ സാന്ദു പഞ്ചാബിനെ വഷളാക്കിയെന്ന് പോസ്റ്റിട്ട് കൊലപാതകത്തിൻറെ ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പഞ്ചാബിലും മുംബൈയിലും സിനിമാ മേഖലയിൽ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായാണ് സന്ധു കരിയർ തുടങ്ങുന്നത്. ലിംഗ സമത്വം, പോപ്പ് കൾച്ചർ, ലൈഫ് സ്റ്റൈൽ അടക്കമുള്ള വിഷയങ്ങളിൽ സന്ധു തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ചില പഞ്ചാബി സിനിമകളിലും സന്ധു വേഷമിട്ടിട്ടുണ്ട്. കൃത്യം ഒരു വർഷം മുൻപ് മറ്റൊരു LGBTQ ആക്റ്റിവിസ്റ്റായ കമാൽ കൗർ ബാബിയും വെടിയേറ്റ് മരിച്ചിരുന്നു.ഇതിന് പിന്നാലെയും ഒരു സിക്ക് തീവ്ര സംഘടന ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്തുവന്നിരുന്നു.




0 تعليقات