തിരക്കേറിയ ജീവിതത്തിൽ എളുപ്പവഴികൾ പരീക്ഷിക്കാനാണ് ഒട്ടുമിക്കവരും ശ്രമിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിലായിരിക്കും പലരും കുറുക്കുവഴികൾ തെരയുന്നത്. അപ്പത്തിനോ ദോശയ്ക്കോ തയ്യാറാക്കുന്ന മാവ് ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. എളുപ്പത്തിന് പ്രഭാത ഭക്ഷണമോ അത്താഴമോ തയ്യാറാക്കുന്നതിനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പറഞ്ഞാലോ. പണ്ടുകാലങ്ങളിൽ വീട്ടിൽ തന്നെയായിരുന്നു ദോശയ്ക്കായുള്ള മാവ് തയ്യാറാക്കിയിരുന്നത്. എന്നാലിപ്പോൾ പലരും കടകളിൽ നിന്നും പാക്കറ്റ് മാവ് വാങ്ങുകയാണ്. ഇങ്ങനെയുള്ള മാവാണ് പലരും ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. ഈ മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാവ് എപ്പോഴും എയർടൈറ്റ് ആയ പാത്രത്തിൽ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.
- വലിയ പാത്രത്തിൽ നിന്ന് ഓരോ തവണയും മുഴുവനായി എടുത്തുപയോഗിക്കുന്നതിന് പകരം, ആവശ്യത്തിന് മാത്രം വേർതിരിച്ചെടുക്കുക.
- ഫ്രിഡ്ജിലെ താപനില കൃത്യമായി നാല് ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിൽ താഴെ നിലനിർത്താൻ ശ്രദ്ധിക്കുക.
- മാവ് കോരിയെടുക്കാൻ എപ്പോഴും വൃത്തിയുള്ള സ്പൂൺ മാത്രം ഉപയോഗിക്കുക.
എത്ര ദിവസം വരെ മാവ് സൂക്ഷിക്കാം?
ഒരാഴ്ച മുഴുവൻ ഉപയോഗിക്കാനുള്ള മാവ് ഒരേ പാത്രത്തിൽ സൂക്ഷിച്ച് ദിവസവും തുറക്കുന്നതിനു പകരം, രണ്ട് മുതൽ മൂന്ന് ദിവസത്തേക്ക് വേണ്ട അളവുകളായി മാറ്റി സൂക്ഷിക്കുന്നത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും. ഫ്രിഡ്ജില്ലാത്ത സാഹചര്യത്തിൽ പാക്കറ്റ് ദോശമാവ് ദിവസങ്ങളോളം സാധാരണ മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ല.




0 تعليقات