ജില്ലയിൽ കേന്ദ്രീകൃത എൻഫോഴ്സ്മെൻ്റ് സംവിധാനം നടപ്പിലാക്കും


ജില്ലയിലെ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾക്ക് കേന്ദ്രീകൃത സ്വഭാവം കൊണ്ടുവരാൻ ജില്ലാകലക്ടർ പി വിഷ്‌ണു രാജിൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് ഓപ്പറേഷൻ സെൻ്ററിൻ്റെ പ്രവർത്തനം ത്വരിതപ്പെട്ടത്തും. ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലാവും പ്രവർത്തന ങ്ങൾ നടപ്പിലാക്കുക. താലൂക്ക് അടിസ്ഥാനത്തിൽ ഇടപെടലുകൾ ശക്തിപ്പെടുത്തും. ഏകോപന ചുമതല എ ഡി എം വഹിക്കും. എല്ലാ വിധത്തിലുള്ള എൻഫോഴ്‌സ്മെൻ്റ് പ്രശ്‌നങ്ങളും പരിഗണിക്കും. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ചെങ്കൽ കരിങ്കൽ ക്വാറികളിൽ പരിശോധന ശക്തമാക്കും. അനധികൃത ഖനനം, മണൽ പാസിൽ നടത്തുന്ന തിരിമറികൾ, ക്വാറികൾ കേന്ദ്രീകരിച്ചുള്ള മാലിന്യം തള്ളൽ തുടങ്ങി എല്ലാ പ്രശ്നങ്ങളും പരിശോധിക്കും. കേന്ദ്രീകൃത രീതിയിൽ എൻഫോഴ്സ്മെൻ്റ് ഇടപെടലുകൾ ശക്തമാക്കും യോഗത്തിൽ അസിസ്റ്റൻ്റ് കലക്ടർ എ എസ് സ്വാതി, എ ഡി എം കെ ബാലഗോപാലൻ. വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.



إرسال تعليق

0 تعليقات