മയക്കുവെടി വെച്ച് പിടികൂടിയ മോഴയ്ക്ക് ഇടതുകണ്ണിന് കാഴ്ച്ച ശക്തിയില്ല: തുമ്പികൈക്കും വലത് കാൽമുട്ടിനും പരുക്ക് .

 


ഇരിട്ടി: ആറളത്ത്മയക്കുവെടി വെച്ച് പിടികൂടിയ കണ്ണൂർ മോഴ വൺ കാട്ടാനയ്ക്ക് ഇടതുകണ്ണിന് കാഴ്ച്ച ശക്തിയില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മയക്കുവെടി വെയ്ക്കുന്നതിനിടയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് മോഴയ്ക്ക് ഇടതുകണ്ണിന് കാഴ്ച്ച ശക്തിയില്ലെന്ന് സ്ഥിരികരിച്ചത്

 ആനയുടെ തുമ്പികൈക്കും വലത് കാൽമുട്ടിനും മുറിവുണ്ട് ഏകദേശം ഒരാഴ്ച്ചത്തോളം പഴക്കമുള്ള മുറിവ് പഴുത്ത് വ്രണമായ അവസ്ഥയിലാണ്

ഈ പരുക്കും ഇടത് കണ്ണിന് കാഴ്ച്ച ശക്തിയില്ലാത്തതും   മോഴയെ കൂടുതൽ ആക്രമകാരിയാക്കിയതെന്നാണ് ഡോക്ടർമാരുടെയും വനപാലക സംഘത്തിൻ്റെയും പ്രാഥമിക നിഗമനം

വയനാട് മുത്തങ്ങയിൽ ആനക്കൂട്ടിൽ അടച്ച മോഴയാനയുടെ പരുക്ക് ചികിത്സിച്ച് ഭേദമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂട്ടിലടച്ച മോഴയാന ഭക്ഷണം കഴിച്ചതായും ഇത് എളുപ്പത്തിൽ മെരുങ്ങാനുള്ള ലക്ഷണമാണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.



Post a Comment

0 Comments