കേരളത്തിലെ സർക്കാർ ആശുപത്രികളുടെ അവസ്ഥ ഭയാനകം: കെ കെ ശൈലജ ടീച്ചർ


കേരളത്തിലെ സർക്കാർ ആശുപത്രികളുടെ അവസ്ഥ ഭയാനകമായ സാഹചര്യത്തിലാണെന്ന് കെ കെ ശൈലജ ടീച്ചർ. ആശുപത്രികളിൽ മരുന്നില്ലെന്നും നിയന്ത്രിക്കാൻ ആരുമില്ലെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അജണ്ടയ്ക്കനുസരിച്ച് ആണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. പ്ലാനിങ് കമ്മീഷനെ സർക്കാർ പൂർണ്ണമായി ഒഴിവാക്കുന്നു. അത്യന്തം അപകടകരമായ സാഹചര്യമാണെന്നും കേരള മോഡൽ എന്ന മാതൃക സർക്കാർ തച്ചുടച്ചുവെന്നും ടീച്ചർ വ്യക്തമാക്കി. 
സർവ്വതും സ്വകാര്യവൽക്കരിക്കാൻ സർക്കാരിന്റെ ശ്രമം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കോടികൾ കുടിശ്ശിക കൊടുക്കാനുള്ളത് വലിയ കാര്യമല്ല. കെട്ടിവെച്ച കാശ് മുഴുവൻ ഉണ്ടായിട്ടല്ല ഭരിച്ചുകൊണ്ടിരുന്നത്. താൽക്കാലിക ആവശ്യത്തിനുവേണ്ടി ധനവകുപ്പ് പണം അനുവദിപ്പിച്ചാണ് പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നതെന്നും ടീച്ചർ ചൂണ്ടികാട്ടി. കെ എം എസ് സി എല്ലിന് പണം കൊടുക്കാത്തതുകൊണ്ടാണ് മരുന്ന് ക്ഷാമം എന്ന് പറയുന്നത് ശുദ്ധ അസംബന്ധം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് താൽപര്യം കാണിക്കാത്ത ആളാണ്. ഉദ്യോഗസ്ഥർ ഞങ്ങളെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും അവർ ചോദിച്ചു. ബ്യൂറോക്രാറ്റുകൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാൻ ഭരണകർത്താക്കൾ പ്രേരിപ്പിക്കണം. ഉദ്യോഗസ്ഥർ എല്ലാം ചെയ്യും എന്ന് കരുതി ഇരുന്നാൽ ഒന്നും നടക്കില്ല. ഉദ്യോഗസ്ഥരെ പ്രവർത്തിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ പറഞ്ഞു.


Post a Comment

0 Comments