ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു.

 



കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു. പൊതുപ്രവര്‍ത്തക, എഴുത്തുകാരി എന്ന നിലകളില്‍ ശ്രദ്ധേയയായിരുന്നു. കരകുളം ലോക മെഡിസിറ്റിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. രണ്ട് മാസത്തിലേറെയായി ചികിത്സയിൽ ആയിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്. കേരള വനിതാ കമ്മീഷന്റെ മുന്‍ അംഗവുമായിരുന്നു. സജീവ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ സമകാലിക രാഷ്ട്രീ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സിപിഐഎം നേതാവ് സി കെ ഗുപ്തനാണ് ഭര്‍ത്താവ്.2026 നവംബറില്‍ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന അവരെ പാര്‍ട്ടി അവഗണിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജമാണെന്നും എല്ലാ കാലത്തും ഇഎംഎസിന്റെ മകളോടൊപ്പം പാര്‍ട്ടി ഉണ്ടായിരുന്നെന്നും വ്യക്തമാക്കി ഭര്‍ത്താവ് സി കെ ഗുപ്തന്‍ തന്നെ രംഗത്ത് വന്നിരുന്നു. അച്ഛന്റെ ഒര്‍മകളില്‍ നിന്ന് ഇഎംഎസ്: മകളുടെ ഒര്‍മകള്‍ എന്ന പുസ്തകവും രാധയുടെ പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇഎംഎസിന്റെ മകള്‍ എന്ന പേരില്‍ പ്രത്യേക പരിഗണനകളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയായി ജീവിക്കാനാണ് താന്‍ എന്നും ഇഷ്ടപ്പെടുന്നതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നതും ശ്രദ്ധേയമാണ്.




Post a Comment

0 Comments