തിരുവനന്തപുരം: അഗ്നിവീർ പദ്ധതിയിൽ നാലു വർഷത്തിനു ശേഷം ഒഴിവാക്കപ്പെടുന്നവർക്ക് വീണ്ടും അവസരം നൽകുമെന്ന് എയർ വൈസ് മാർഷൽ മാലൂക് സിങ്. ഒഴിവാക്കുന്ന 75 % പേർക്ക് ഒരവസരം കൂടി നൽകും. ഇവർക്ക് രണ്ടു വർഷം കൂടി അഗ്നിവീറുകളായി തുടരാമെന്ന് എയർ വൈസ് മാർഷൽ പറഞ്ഞു. അധികാമായി നിൽക്കുന്ന രണ്ട് വർഷം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർ സേനയുടെ ഭാഗമാകും. നാല് വർഷത്തിന് ശേഷം സേനയിൽ തുടരണമോ വേണ്ടയോ എന്നും അവർക്ക് തീരുമാനിക്കാമെന്ന് എയർ വൈസ് മാർഷൽ വ്യക്തമാക്കി.ശമ്പള സ്കെയിൽ സംബന്ധിച്ചും എയർ വൈസ് മാർഷൽ പ്രതികരണം നടത്തിയിട്ടുണ്ട്. ആദ്യത്തെ ഒരു വർഷം 30,000 രൂപയും പിന്നീട് വർഷം കൂടുന്നതനുസരിച്ച് ശമ്പളത്തിൽ കാര്യമായ വർധനവുണ്ടാകും. നാല് വർഷത്തിന് ശേഷം സേനയിൽ നിന്ന് പുറത്തുപോകുന്നവർക്ക് 11 ലക്ഷം രൂപയും ലഭിക്കുമെന്ന് എയർ വൈസ് മാർഷൽ പറഞ്ഞു. നേരത്തെ, 25 ശതമാനം അഗ്നിവീറുകളെ സ്ഥിരപ്പെടുത്തുമെന്ന് തീരുമാനിച്ചിരുന്നു.2022 ജൂൺ 14-നാണ് ‘അഗ്നിപഥ്’ പദ്ധതി അവതരിപ്പിച്ചത്. അന്ന്, അഗ്നിവീറുകളുടെ പ്രകടനം തുടർച്ചയായി വിലയിരുത്തപ്പെടുമെന്നും, പദ്ധതി കാലാകാലങ്ങളിൽ അവലോകനം ചെയ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. അഗ്നിവീറുകളുടെ ആദ്യ ബാച്ച് തങ്ങളുടെ നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്. രണ്ടുവർഷത്തെ അധിക കാലാവധി പൂർത്തിയാകുമ്പോൾ താൽപ്പര്യമുള്ള എല്ലാവരെയും സായുധ സേനയിൽ ഉൾപ്പെടുത്തുന്നതാണ് എൻഎസ് രാജ സുബ്രമണി വ്യക്തമാക്കിയിരുന്നു.





0 Comments