ആറളം ഫാം മുൻ തൊഴിലാളികളുടെ സമര പ്രഖ്യാപനം: ചർച്ച പരാജയം; സമരവുമായി മുന്നോട്ട് പോകാൻ തീരുമാനം. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 5 February 2022

ആറളം ഫാം മുൻ തൊഴിലാളികളുടെ സമര പ്രഖ്യാപനം: ചർച്ച പരാജയം; സമരവുമായി മുന്നോട്ട് പോകാൻ തീരുമാനം.


ഇരിട്ടി: പിരിഞ്ഞു പോയതൊഴിലാളികളുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ 2 വർഷമായിട്ടും ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസം സമര പ്രഖ്യാപനം നടത്തി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ തടഞ്ഞ് വെച്ചിരുന്നു. ഇതിനെ തുടർന്ന് മാനേജിംഗ് ഡയറക്ട്ടർ വിളിച്ച് ചേർത്ത ചർച്ചയാണ് തീരുമാനമാകാതെ പരാജയപ്പെട്ടത്. ആനുകൂല്യം പലിശ സഹിതം വിതരണം ചെയ്യണമെന്നും ആനുകുല്യം ലഭ്യമാക്കുന്നത് വരെ ആറളം ഫാമിൽ തൊഴിൽ നൽകണമെന്നും ആയിരുന്നു. തൊഴിലാളികളുടെ പ്രധാന ആവശ്യം. യൂണിയൻ പ്രതി നിധികളെയും പിരിഞ്ഞ് പോയതൊഴിലാളികളുടെ പ്രതിനിധികളെയുമാണ് ചർച്ചയ്ക്ക് വിളിച്ചത്. തൊഴിലാളികളുടെ ആവിശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ഇത് അംഗീകരിക്കാ മാനേജ്മെന്റ് തയ്യാറായില്ല 48 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി മാത്രം നൽകാൻ 2 കോടി ലക്ഷം രൂപ വേണമെന്നും ഇത് ഇപ്പോൾ ഇല്ലന്നും ഫണ്ട് ലഭിക്കാനായി ഗവൺമെന്റിനെ സമീപിച്ചിട്ടുണ്ടെന്നും എം ഡി അറിയിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. തുടർന്ന് ചൊവ്വാഴ്ച മുതൽ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ച് തൊഴിലാളികളും യൂണിയൻ പ്രതിനിധികളും ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ചർച്ചയിൽ കെ.ടി. ജോസ്, ആന്റെണി ജേക്കബ്ബ്, കെ കെ.ജനാർദ്ധനൻ, കെ.ബി. ഉത്തമൻ, തങ്കം, ഇ.വി.ശങ്കരൻ, ജയദീപ്, കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. മാനേജ്മെന്റിന് വേണ്ടി എം. ഡി .ബിമൽ ഘോഷ് അഡ്മിനി പ്രസന്നൻ നായർ, പ്രേമരാജൻ, ശ്രീകുമാർ എന്നിവരും പങ്കെടുത്തു. 


റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad