ചൂട് കൂടുന്നു : ആദിയും വേനൽ കടുക്കുന്നതിന് മുമ്പ് തന്നെ ചൂട് കൂടുകയാണ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 4 March 2022

ചൂട് കൂടുന്നു : ആദിയും വേനൽ കടുക്കുന്നതിന് മുമ്പ് തന്നെ ചൂട് കൂടുകയാണ്


കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെ തന്നെ അന്തരീക്ഷം ചൂട് പിടിച്ചിരിക്കുകയാണ് ഫിബ്രവരി മാസം പകുതിയോടെതന്നെ കടുത്ത ചൂട് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കൊറോണ വ്യാപനത്തോടൊപ്പം ചൂട് കൂടി വർദ്ധിച്ചതോടെ ജനങ്ങളിൽ ആശങ്കയും ആദിയും വർദ്ധിച്ചു വരികയാണ്. കാലാവസ്ഥ വ്യതിയാനം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഭീക്ഷണിയാവുകയാണ്. സാധാരണ ഡിസംബർ മാസത്തിൽ ലഭിക്കുന്ന കൊടുംതണുപ്പും മഞ്ഞും മെല്ലെ മെല്ലേ വഴി മാറിയിരിക്കുന്നു. മാർച്ച്‌ മാസത്തിലും വെളുപ്പാൻ കാലത്ത് തണുപ്പും മഞ്ഞുവീഴ്ചയും തുടരുകയാണ്. മലയോരമേഖലയിലും ഒരോ ദിവസം ചെല്ലുന്തോറും പകൽ സമയത്ത് ചൂട് വർദ്ധിച്ചു വരികയാണ്. ചൂട് വർദ്ധിക്കുന്നതിനാൽ കാട്ടുതീയുടെ ഭീക്ഷണി നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം ആറളം വനാതിർത്തിയിലും ആദിവാസി പുനരധിവാസ മേഖലയിലും തീ പിടുത്തമുണ്ടായി. മലയോരമേഖലയിലാകെ ഈ നൂറ്റാണ്ടിലെ ഏറ്റവും കടുത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് വേനൽ കടുക്കുന്നതോടെ ചൂടും അസഹനീയമായി തീരുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രകൃതി മനുഷ്യന്റെ പ്രകൃതി ചൂക്ഷണമാണ് നാം ഇന്ന് അനുഭവിക്കുന്നത് എന്നാണ് പഠനം തെളിയിക്കുന്നത്. അരുവികളും തോടുകളും കുളം കിണർ എന്നിവയെല്ലാം വറ്റിവരണ്ടു തുടങ്ങി. കടുത്ത വേനൽ ചൂട് വരാനിരിക്കുന്ന കടുത്ത വരൾച്ചയേ സൂചിപ്പിക്കുന്നതാണ് സൂര്യതാപവും ഉണ്ടാവാൻ സാധ്യത ഏറെയാണ് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാൻ തയ്യാറാകണം.

റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad