സ്ത്രീധനമേ വേണ്ട; ജില്ലാതല ഡിബേറ്റ് മത്സരത്തിൽ മാറ്റുരച്ച് വിദ്യാർഥികൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 4 March 2022

സ്ത്രീധനമേ വേണ്ട; ജില്ലാതല ഡിബേറ്റ് മത്സരത്തിൽ മാറ്റുരച്ച് വിദ്യാർഥികൾ


കണ്ണൂർ: സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാർഥികൾ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായം-അനാചാരം എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാർഥികൾ പ്രതികരിച്ചത്. ജില്ലാ സ്പോർട്സ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മത്സരം ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനക്കാരായും മികച്ച ടീമായും മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. ചെറുപുഴ നവജ്യാതി കോളേജിലെ പി ബി ശ്രുതി മോളാണ് മികച്ച ഡിബേറ്റർ. രണ്ടാം സ്ഥാനം ഇരിട്ടി മഹാത്മഗാന്ധി കോളേജും മൂന്നാം സ്ഥാനം ചെറുപുഴ നവജ്യോതി കോളേജും നേടി. വനിത ശിശു വികസന വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർഥികൾക്കിടയിൽ ജൻഡർ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡിബേറ്റ് മത്സരം നടത്തുന്നത്. മാർച്ച് രണ്ട്, മൂന്ന് തീയ്യതികളിൽ കോളേജ് തലത്തിൽ നടത്തിയ മത്സരത്തിൽ വിജയിച്ച ടീമുകളാണ് ജില്ലാതലത്തിൽ മാറ്റുരയ്ക്കാനെത്തിയത്. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ, ഇരിട്ടി മഹാത്മഗാന്ധി കോളേജ് എന്നിവയാണ് മാറ്റുരച്ച മറ്റുടീമുകൾ. ആൺകുട്ടികളും പെൺകുട്ടികളുമുള്ള  അഞ്ച്് പേരടങ്ങുന്നതാണ് ഒരു ടീം. സംസ്ഥാനതല മത്സരം മാർച്ച് ഏഴിന് തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ഹാളിൽ നടക്കും. ഇവിടെ നിന്നും ജയിക്കുന്ന രണ്ട് ടീമുകളാണ് മാർച്ച് എട്ടിന് നടക്കുന്ന ഫൈനലിൽ പങ്കെടുക്കുക. റിട്ട. വെൽഫെയർ ഓഫീസർ കെ സൂര്യ, കമ്പിൽ അക്ഷര കോളേജ് പ്രിൻസിപ്പൽ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, ജില്ലാ യുവജന ക്ഷേമ ബോർഡ് ഓഫീസർ കെ പ്രസീത എന്നിവർ വിധികർത്താക്കളായി. മാതൃഭൂമി ലീഡർ റൈറ്റർ കെ ബാലകൃഷ്ണൻ മോഡറേറ്ററായി. വനിത ശിശു വികസന ഓഫീസർ ഡീന ഭരതൻ, വനിത ക്ഷേമ ഓഫീസർ എം സി സീനിയ മോൾ എന്നിവർ പങ്കെടുത്തു.



Post Top Ad