ജഹാംഗീര്‍പുരി ആക്രമണം;തെരുവില്‍ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തു, കര്‍ശന ശിക്ഷയെന്ന് പോലീസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

ജഹാംഗീര്‍പുരി ആക്രമണം;തെരുവില്‍ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തു, കര്‍ശന ശിക്ഷയെന്ന് പോലീസ്



ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ അക്രമസംഭവങ്ങള്‍ക്കിടെ തെരുവില്‍ വെടിയുതിര്‍ത്ത് ഭീഷണി പടര്‍ത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. സോനു, യൂനുസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന 28 വയസ്സുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്, നീല കുര്‍ത്ത ധരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വെടിയുതിര്‍ക്കുന്ന സോനുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിലുള്ള ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സി.ഡി പാര്‍ക്കിലെ സോനുവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജഹാംഗീര്‍പുരിയിലെ അക്രമവുമായി ബന്ധപ്പെട്ട് 23 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്കും ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചിരുന്നു.




Post Top Ad