കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ദയ മെഡിക്കല്‍സ് ജീവനക്കാരന് ഹാരിസ് (25) ആണ് മരിച്ചത്.
അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കര്‍ ലോറി. റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥിരം അപകട മേഖലയാണിത്.