പയ്യാവൂർ: സെന്റ് മേരിസ് യു.പി സ്കൂളിൽ അവധിക്കാല പരിശീലനപരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ആദ്യഘട്ട നീന്തൽ പരിശീലനം നൽകി. കുട്ടികളുടെ മാനസിക ശാരീരിക ഉത്മേഷത്തിനും സുരക്ഷയ്ക്കും നീന്തൽ പരിശീലനം അനിവാര്യമാണെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഹെഡ്മാസ്റ്റർ സോജൻ ജോർജ്ജ് പറഞ്ഞു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പത്തോളം ഇനങ്ങളിൽ ഈ അവധിക്കാലത്ത് കുട്ടികൾക്ക് പരിശീലനം നല്കിവരുന്നു. അധ്യാപകരായ ജോയൽ ജോസഫ്, ജിബിൻ ജോൺ, ബിജു ജേക്കബ്, നിമ്ന മാത്യൂ (ഫിസിക്കൽ ട്രെയിനർ )സിനി അറസ്റ്റിൻ, സ്വപ്ന സ്കറിയ, റോഷ്ണി ആന്റണി, ജിബിൻ ബേബി, സോനു കുഞ്ഞുമോൻ, ജോൺസൺ പി ജെ, രക്ഷിതാക്കളുടെ പ്രതിനിധി നാസിയ സി.ടി എന്നിവർ നീന്തൽ പരിശീലനത്തിന് നേതൃത്വം നല്കി.