ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസൊരുക്കി സ്പോർട്സ് കേരള - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 20 April 2022

ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസൊരുക്കി സ്പോർട്സ് കേരള


തിരുവനന്തപുരം: ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസൊരുക്കി സ്പോർട്സ് കേരള. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്‌ക്വൊണ്ടോ, വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങൾക്കാണ് സെലക്ഷൻ നടക്കുന്നത്. കലാകായിക രംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാരിന്റെ അധീനതയിൽ 1986- ൽ സ്ഥാപിതമായ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് (DSYA) ആണ് സ്പോർട്സ് കേരളയുടെ പിന്നിൽ. നാളെയുടെ ചാമ്പ്യന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നത്. തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഉള്ള 6 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 20 മുതൽ മെയ് 6 വരെ അതതു ജില്ലകളിൽ നടത്തുന്നു. അതോടൊപ്പം 11-ാം ക്ലാസ്സിലേക്കുള്ള സോണൽ സെലക്ഷൻ ട്രയൽസ് ഏപ്രിൽ 30 മുതൽ മെയ് 6 വരെ വിവിധ ജില്ലകളിൽ നടക്കും. 6,7 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും 9,10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡൽ ജേതാക്കൾക്കും  8,11 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നൽകുക. പ്രഗത്ഭരായ അനവധി കോച്ചുമാരുടെ കീഴിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കും. അതത് തീയതികളിൽ രാവിലെ 8 -നു മുൻപായി റിപ്പോർട്ട് ചെയ്യുക എന്നതും മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു. ഒപ്പം ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും 2 ഫോട്ടോയും നിർബന്ധമായും കൊണ്ടു വരണമെന്നും സൂചിപ്പിക്കുന്നുണ്ട്.Post Top Ad