അഴീക്കൽ ഐസ്പ്ലാന്റ് - ബോട്ട് ജെട്ടി ഭാഗത്ത് കൂടെ ഭിത്തി നിർമ്മിക്കാനാവശ്യമായ തുക അനുവദിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 20 April 2022

അഴീക്കൽ ഐസ്പ്ലാന്റ് - ബോട്ട് ജെട്ടി ഭാഗത്ത് കൂടെ ഭിത്തി നിർമ്മിക്കാനാവശ്യമായ തുക അനുവദിച്ചു


അഴീക്കോട്‌: നേരത്തെ ബഡ്ജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് അഴീക്കൽ പുലിമുട്ട്ഭാഗത്ത് കടൽഭിത്തി നിർമ്മിച്ചതിന്റെ ബാക്കി ഭാഗമായ ഐസ്പ്ലാന്റ് - ബോട്ട് ജെട്ടി ഭാഗത്ത് കൂടെ ഭിത്തി നിർമ്മിക്കാനാവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ കെ വി സുമേഷ് ബഹുമാനപ്പെട്ട ഇറിഗേഷൻ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനെ നേരിട്ട് കണ്ടിരുന്നു. പരിഗണിക്കാമെന്ന് മന്ത്രി അന്നു തന്നെ എംഎൽഎയോട് പറഞ്ഞിരുന്നു. ഇന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് കടൽ ഭിത്തി നിർമ്മാണത്തിന് 32 ലക്ഷം രൂപ അനുവദിച്ച കാര്യം എംഎൽഎയെ അറിയിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഭിത്തി മഴക്കാലത്ത് തകർന്ന് വീടുകളിലേക്ക് വെള്ളം കയറുന്നത് അഴീക്കൽ ഭാഗത്ത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ മൺസൂൺ സമയത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. പുലിമുട്ട് പ്രദേശത്ത് കടൽഭിത്തി നിർമ്മാണത്തിന് 60 ലക്ഷം രൂപ കഴിഞ്ഞ നവംബർ മാസം അനുവദിച്ചിരുന്നു. തുടർന്നുള്ള ഭാഗത്ത് നിർമ്മിക്കാനാണ് 32 ലക്ഷം രൂപ അനുവദിച്ചത്. ടെൻഡർ നടപടികൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കി കാലവർഷത്തിനു മുൻപ് പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം.



Post Top Ad