ഇരിട്ടി പാലത്തിന് സമീപത്തെ 2 തട്ടുകടകൾ അടപ്പിച്ചു: മലിനജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക് എത്തുന്നു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 5 May 2022

ഇരിട്ടി പാലത്തിന് സമീപത്തെ 2 തട്ടുകടകൾ അടപ്പിച്ചു: മലിനജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക് എത്തുന്നു


ഇരിട്ടി: പാലത്തിന്‌ സമീപം ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 2 തട്ടുകടകള്‍ പായം പഞ്ചായത്ത്‌ - 
ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ചേര്‍ന്ന്‌ പൂട്ടിച്ചു. തളിപ്പറമ്പ്‌ റോഡരികില്‍ മരാമത്ത്‌ സ്ഥലത്ത്‌ പന്തല്‍കെട്ടിയായിരുന്നു തട്ടുകടകളുടെ പ്രവര്‍ത്തനം. ഇവിടെ നിന്ന്‌ മലിന ജലം ഓവുചാല്‍ വഴി പഴശ്ശി സംഭരണിയിലേക്ക്‌ ഒഴുക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. 2 മാസം മുന്‍പ്‌ അധികൃതര്‍ പരിശോധന നടത്തി ഇവ താല്‍ക്കാലികമായി പൂട്ടിക്കുകയും തെറ്റുകള്‍ തിരുത്തണമെന്ന്‌നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച്‌ മതിയായ ശുചിത്വ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി പറഞ്ഞ്‌ തട്ടുകള്‍ വീണ്ടും തുറന്നു. ഇന്നലെ ആരോഗ്യ - പഞ്ചായത്ത്‌ സംഘം വീണ്ടും പരിശോധന നടത്തുമ്പോള്‍ മലിനജലം ഓവുചാല്‍ വഴി പഴശ്ശി ജലസംഭരണിയിലേക്കാണ്‌ ഒഴുക്കിവിടുന്നതെന്നും, വൃത്തിഹീനമായ ചുറ്റുപാടുകളിലാണ്‌ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തുകയും തുടര്‍ന്നു കര്‍ശന നടപടി സ്വീകരിക്കുകയുമായിരുന്നു. യാതൊരുവിധ ലൈസന്‍സും ഇല്ലാതെയാണ്‌ തട്ടുകടകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ്‌, ജെ.എച്ച്‌.ഐ.മാരായ മുഹമ്മദ്‌ സലീം, മനോജ്‌ ജേക്കബ്‌ ഉള്ളാട്ടില്‍, അബ്ദുല്ല, പായം പഞ്ചായത്ത്‌ ജൂനിയര്‍ സൂപ്രണ്ട്‌ ലതീഷ്‌ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.



Post Top Ad