ഇന്ന് കേരളത്തിൽ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 2 May 2022

ഇന്ന് കേരളത്തിൽ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ)


സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ)ആഘോഷിക്കും . ഇന്നലെ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനാലാണ് റമസാൻ 30 പൂർത്തിയാക്കി ഇന്ന് ഈദുൽ ഫിത്ർ ആചരിക്കുന്നത്. ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ എന്നാൽ മലയാളികൾക്ക് ചെറിയ പെരുന്നാളാണ്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. ഈദ്, റമദാനിന് ശേഷം വരുന്ന മാസമായ ശവ്വാൽ ഒന്നിനാണെങ്കിലും പൊതു സമൂഹം റംസാൻ എന്ന് തെറ്റായി ഈ ദിവസത്തെ പറയാറുണ്ട്.


🔹ചടങ്ങുകൾ


ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം വീട്ടിലുള്ളവർക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവൻ പേരും ഫിത്വർ സക്കാത്ത് നിർവഹിക്കണം.സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നൽകേണ്ടത്. കേരളത്തിൽ പ്രധാനമായി  നൽകുന്നത് അരിയാണ്. ഇപ്പോൾ ജനിക്കുന്ന കുഞ്ഞുൾപ്പെടെയുള്ളവർക്ക് വേണ്ടി ഇത് നിർവ്വഹിക്കണം. പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.  ഈദ് നമസ്കാരം വരെ തക്ബീർ മുഴക്കൽ സുന്നത്താണ് (പ്രവാചക ചര്യയാണ്).



Post Top Ad