ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം; ഒരാഴ്ചക്കുള്ളിൽ തകർത്തത് മൂന്ന് വീടുകളും അഞ്ച് കുടിലുകളും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 3 July 2022

ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം; ഒരാഴ്ചക്കുള്ളിൽ തകർത്തത് മൂന്ന് വീടുകളും അഞ്ച് കുടിലുകളും


ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ഒരാഴ്ചക്കുള്ളിൽ ആനകൾ തകർത്തത് പുനരധിവാസമേഖലയിലെ ആദിവാസികളുടെ മൂന്ന് വീടുകളും അഞ്ച് കുടിലുകളും. ഇവരുടെ ഉപജീവനമാർഗ്ഗമായ തെങ്ങ്‌, പ്ലാവ്‌, വാഴ തുടങ്ങിയ കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു. ബ്ലോക്ക്‌ ഒമ്പതിൽ എ .കെ. തങ്കമ്മ, ശ്രീജ ഗോപാലൻ എന്നിവരുടെ കുടിലുകളും, ബ്ലോക്ക്‌ ഏഴിൽ മൂന്ന്‌ വീടുകളോട്‌ ചേർന്ന്‌ നിർമ്മിച്ച ഷെഡുകളും ആനകൾ തകർത്തു. കഴിഞ്ഞയാഴ്‌ച ഏഴാം ബ്ലോക്കിലെ സ്വപ്‌ന, രമണി, രാജു എന്നിവരുടെ വീടുകളും ആനകൾ തകർത്തിരുന്നു. ആരോട് പറഞ്ഞിട്ടും പരിഹാരമില്ലാത്ത അവസ്ഥയിൽ എല്ലാം കണ്ടും സഹിച്ചും ജീവിക്കുകയാണ് ഇവിടെ ആദിവാസികൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി ആദിവാസി സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ്‌ കാട്ടാനക്കൂട്ടം. പകൽ നേരത്തും ജനവാസ മേഖലയിലുണ്ടാകുന്ന കാട്ടാനകളുടെ സാനിധ്യം ഏറെ ഭീതി സൃഷ്ടിക്കുകയാണ്. സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ സ്‌കൂളിൽ അയക്കുന്നതും ഭീതിയോടെയാണ്.



Post Top Ad