പിണറായി സർക്കാർ പൊതുവിദ്യാലയങ്ങളെ തകർക്കുന്നു - അഡ്വ. മാർട്ടിൻ ജോർജ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 August 2022

പിണറായി സർക്കാർ പൊതുവിദ്യാലയങ്ങളെ തകർക്കുന്നു - അഡ്വ. മാർട്ടിൻ ജോർജ്

 



കണ്ണൂർ: അധ്യാപകർക്ക് ശമ്പളം നൽകാതെയും സ്കൂൾ കുട്ടികൾക്ക്  ഉച്ചഭക്ഷണം നൽകാൻ മതിയായ ഫണ്ട് അനുവദിക്കാതെയും പിണറായി സർക്കാർ പൊതുവിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാത്ത  പതിനായിരത്തോളം അധ്യാപകർക്ക് മൂന്ന് വർഷമായി ശമ്പളം ലഭിക്കുന്നില്ല. രണ്ടായിരത്തി അഞ്ഞൂറിലധികം ഗവ. പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് ഹെഡ്മാസ്റ്ററുടെ  ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ വകയിൽ  സർക്കാർ മതിയായഫണ്ട് നൽകാത്തതിനാൽ  ഹെഡ്മാസ്റ്റർമാർ കടക്കെണിയിലായിരിക്കുകയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും അനുവദിക്കുക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക , ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക , ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി വി.മണികണ്ഠൻ മുഖ്യഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ , കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.വി. ജ്യോതി , ജില്ല സെക്രട്ടറി ഇ.കെ.ജയപ്രസാദ് , ട്രഷറർ സി.വി.എ ജലീൽ ,രാധാകൃഷ്ണൻ മാണിക്കോത്ത് , എം.കെ.അരുണ , സി.എം.പ്രസീത , വി.വി.പ്രകാശൻ , പി.പി.ഹരിലാൽ , എ.കെ.ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.



Post Top Ad