വേതനം ലഭിക്കുന്നില്ല: ആറളംഫാമിൽ റബർ ടാപ്പിംഗ് നിലച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 9 August 2022

വേതനം ലഭിക്കുന്നില്ല: ആറളംഫാമിൽ റബർ ടാപ്പിംഗ് നിലച്ചു.



ആറളം ഫാം: തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം ലഭിക്കാത്തതുപോലെ കോൺട്രാക്ട്ടർ അടിസ്ഥാനത്തിൽ ടാപ്പിംഗ് തൊഴിൽ ചെയ്യുന്നവർക്കും കൂലി മൂന്ന് മാസമായി ലഭിക്കുന്നില്ല. കൂലി ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് തൊഴിലാളികൾ ടാപ്പിംഗ് നിർത്തി വച്ചിരിക്കുകയാണ് ആറളം ഫാമിലെ പ്രധാന വരുമാന മാർഗ്ഗമായ റബർ ഉദ്പ്പാദനം ഇതോടെ നിലച്ചു. റബറിൽ നിന്ന് കിട്ടുന്നവരുമാനം കൊണ്ട് ശമ്പള കുടിശിഖ നൽകാമെന്ന പ്രതീക്ഷയും ഇതോടെ മങ്ങിയിരിക്കുകയാണ്. 54000 മരങ്ങളാണ് നിലവിൽ ടാപ്പിംഗ് നടത്തുന്നത്. പ്രതിദിനം 20 ബാരൽ റബർ പാൽ ലഭിക്കുന്ന ഫാമിൽ 5 ഫ്ലോട്ടുകളായി കോൺട്രാക്ട്ടർ അടിസ്ഥാനത്തിൽ ടാപ്പിംഗിന് നൽകുകയായിരുന്നു. കോൺട്രാക്ടർ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്ന് മാസമായി കൂലി ലഭിച്ചിട്ടില്ല. 7000 മരങ്ങൾ കൂടി ടാപ്പിംഗിന് ഒരുങ്ങിയിരിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോളാണ് പണിമുടക്കി തൊഴിലാളികൾ പ്രതിക്ഷേധിക്കുന്നത്. ശബള കുടിശിഖ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആറളം ഫാം തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

കൂലി മുടങ്ങിയതിനാൽ ഈ മേഖലയിലെ തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. എത്രയും പ്പെട്ടന്ന് ടാപ്പിംഗ് തൊഴിലാളികളുടെ കൂലിയും ആറളം ഫാം തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളവും നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad